കുസാറ്റിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Monday 20 September 2021 12:18 AM IST

കൊച്ചി: ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ നിയമവിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിലവിൽ പാനലിലുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമും www.cusat.ac.in/careers.phd എന്ന ലിങ്കിൽ ലഭ്യമാണ്. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷാ ഫോം എം.എസ്. വേർഡ് ഫോർമാറ്റിൽ slsfaculty@cusat.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 1 നു മുമ്പായി അയക്കണം. അപേക്ഷകൾ ഇമെയിൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ- 0484 2575465 / 9383445550

Advertisement
Advertisement