ബ​ക്ക​റ്റി​ലെ വെള്ളത്തിൽ ഒ​ന്ന​ര വ​യ​സു​കാ​രി മുങ്ങി മ​രി​ച്ചു

Monday 20 September 2021 12:48 AM IST

പ​റ​വൂ​ർ​:​ ​കു​​​ളി​​​മു​​​റി​​​യി​​​ൽ​ ​വെ​​​ള്ളം​ ​നി​​​റ​​​ച്ചു​​​വ​​​ച്ച​ ​ബ​​​ക്ക​​​റ്റി​​​നു​​​ള്ളി​​​ൽ​ ​ഒ​​​ന്ന​​​ര​ ​വ​​​യ​​​സു​​​കാ​​​രി​ ​മു​ങ്ങി​ ​മ​​​രി​​​ച്ചു.​ ​സൗ​​​ത്ത് ​ക​​​ള​​​മ​ശേ​​​രി​ ​പൊ​ലീ​സ് ​സ്റ്റേ​​​ഷ​​​നി​​​ലെ​ ​ഉ​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ​ ​പാ​​​നാ​​​യി​​​ക്കു​​​ളം​ ​പു​​​ലി​​​മു​​​റ്റ​​​ത്ത് ​പ​​​ള്ള​​​ത്ത് ​മ​ഹേ​​​ഷി​​​ന്റെ​ ​മ​​​ക​​​ൾ​ ​മീ​​​നാ​​​ക്ഷി​​​യാ​​​ണ് ​മ​​​രി​​​ച്ച​​​ത്.​ ​ഞാ​​​യ​​​റാ​​​ഴ്ച​ ​വൈ​​​കു​ന്നേ​​​രം​ ​മൂ​​​ന്നി​​​ന് ​കു​​​ഞ്ഞി​​​ന്റെ​ ​അ​​​മ്മ​ ​സോ​​​ന​​​യു​​​ടെ​ ​ക​​​രു​​​മാ​​​ലൂ​​​ർ​ ​മ​​​ന​​​യ്ക്ക​​​പ്പ​​​ടി​​​ ​മുറിയാക്കലിലെ വീട്ടിലായിരുന്നു​ ​സം​​​ഭ​​​വം.​ ​വീ​​​ടി​​​നു​​​ള്ളി​​​ൽ​ ​ക​​​ളി​​​ച്ചു​കൊ​​​ണ്ടി​​​രു​​​ന്ന​ ​കു​​​ട്ടി​​​യെ​ ​കാ​​​ണാ​​​ത്ത​​​തി​​​നെ​ ​തു​​​ട​​​ർ​​​ന്ന് ​ന​​​ട​​​ത്തി​​​യ​ ​അ​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​ണ് ​കു​​​ളി​​​മു​​​റി​​​യി​​​ലെ​ ​ബ​​​ക്ക​​​റ്റി​​​ൽ​ ​മു​​​ങ്ങി​യ​ ​നി​​​ല​​​യി​​​ൽ​ ​ക​​​ണ്ടെ​ത്തി​യ​ത്.​ ​ഉ​​​ട​​​ൻ​ ​പ​​​റ​​​വൂ​​​രി​​​ലെ​ ​സ്വ​​​കാ​​​ര്യ​ ​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​ ​എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും​ ​ജീ​വ​ൻ​ ​ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സഹോദരൻ: അമ്പാടി.

Advertisement
Advertisement