ഓണം ബമ്പർ തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്

Sunday 19 September 2021 11:58 PM IST

തൃപ്പൂണിത്തുറ: സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പറായ 12 കോടിയുടെ സമ്മാനം തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്. ടിക്കറ്റെടുത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലെ മീനാക്ഷി ലോട്ടറീസാണ് ഒന്നാം സമ്മാനാർഹമായ ടി.ഇ 645465 നമ്പർ ടിക്കറ്റ് വിറ്റത്. പരിചയമില്ലാത്തയാളാണ് സെപ്തംബർ എട്ടാം തീയതി ടിക്കറ്റ് വാങ്ങിയതെന്ന് സെയിൽസ്‌മാൻ തിരുമലൈകുമാർ പറഞ്ഞു. കോട്ടയം ബേക്കറി ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസി കരുനാഗപ്പള്ളിയിലെ സബ് ഓഫീസിൽ നിന്നെടുത്ത ടിക്കറ്റുകളിൽ 660 എണ്ണമാണ് തൃപ്പൂണിത്തുറ ശാഖയിൽ എത്തിച്ചത്. 2010ലെ ബമ്പർ സമ്മാനവും മീനാക്ഷി വിറ്റ ടിക്കറ്റിനായിരുന്നു.

Advertisement
Advertisement