മതങ്ങൾക്കിടയിൽ വളരേണ്ടത് സൗഹൃദം: വി.ഡി. സതീശൻ

Monday 20 September 2021 12:00 AM IST

കോഴിക്കോട്: വർഗീയതയുടെയും തീവ്രവാദത്തിന്റെയും ഭവിഷ്യത്തുകൾ സമൂഹത്തെ ബോധവത്ക്കരിക്കാൻ കെ.എൻ.എം മഹല്ലുകളിൽ നടത്തുന്ന പ്രചാരണത്തിന് തുടക്കമായി. കോഴിക്കോട് സി.ഡി ടവറിൽ സംസ്ഥാനതല പ്രചാരണം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മതവിഭാഗങ്ങൾക്കിടയിൽ സൗഹൃദവും സമാധാനവുമാണ് വളർന്നു വരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ അകറ്റാൻ സംഘപരിവാറും ന്യൂനപക്ഷ തീവ്രവാദ സംഘങ്ങളും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യാതിഥിയായി. കെ.എൻ.എം. പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി അദ്ധ്യക്ഷത വഹിച്ചു.
കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, ഡോ.ഹുസൈൻ മടവൂർ, നൂർ മുഹമ്മദ് നൂർഷ, പ്രൊഫ. എൻ.വി. അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ മദനി പാലത്ത്, എ. അസ്ഗർ അലി, എം.ടി. അബ്ദുസമദ്, ഡോ.പി.പി. അബ്ദുൽ ഹഖ്, ഹനീഫ് കായക്കൊടി, ഡോ.സുൽഫിക്കർ അലി, ഡോ.എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ടി. സിദ്ദിഖ് എം.എൽ.എ, പി. മമ്മദ് കോയ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement