85% ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി

Monday 20 September 2021 12:40 AM IST

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ 85 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ വിമാനക്കമ്പനികൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി. നിലവിൽ 72.5 ശതമാനം സർവീസുകളാണ് നടത്തുന്നത്.

ഒന്നാം ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞവർഷം മേയ് 25ന് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോൾ 33 ശതമാനം സർവീസുകൾക്കായിരുന്നു അനുമതി. പിന്നീട് വിവിധ ഘട്ടങ്ങളിലായി സർവീസുകൾ വർദ്ധിപ്പിച്ച് ഡിസംബറിൽ 80 ശതമാനത്തിലെത്തി. രണ്ടാംതരംഗം രൂക്ഷമായതോടെ ഈവർഷം ജൂൺ ഒന്നുമുതൽ 50 ശതമാനമായി സർവീസ് ചുരുക്കിയിരുന്നു. പിന്നീട് ജൂലായിൽ 65 ശതമാനമായും ആഗസ്റ്റിൽ 72.5 ശതമാനമായും വർദ്ധിപ്പിച്ചു.

Advertisement
Advertisement