ഇന്ത്യൻ ഓയിൽ പമ്പുകളിൽ ഇന്ധനമടിക്കാനും ഗൂഗിൾപേ

Monday 20 September 2021 3:25 AM IST

 ₹500 വരെ കാഷ്‌ബാക്ക്

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പുകളിൽ നിന്ന് ഇനി ഗൂഗിൾ പേ ഉപയോഗിച്ച് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാം. ഇതു സംബന്ധിച്ച കരാറിൽ ഇന്ത്യൻ ഓയിലും ഗൂഗിൾ പേയും ഒപ്പുവച്ചു. ഗൂഗിൾ പേ വഴി രാജ്യത്തെ 30,000 പമ്പുകളിൽ ഇന്ധനം നിറയ്ക്കുമ്പോൾ 500 രൂപ വരെ കാഷ്ബാക്കും ലഭിക്കും.

ഇന്ത്യൻ ഓയിലിന്റെ ലൊയാൽറ്റി പ്രോഗ്രാമായ എക്‌സ്ട്രാ റിവാർഡ്‌സ് ഗൂഗിൾ പേ ആപ്പിലും പിന്നീട് ലഭ്യമാക്കും. ഇന്ത്യൻ ഓയിലിന്റെയും ഗൂഗിൾ പേയുടെയും ഉപഭോക്താക്കൾക്ക് എക്‌സ്ട്രാ റിവാർഡ്‌സ് ലൊയാൽറ്റി പോയിന്റുകൾ ഗൂഗിൾ പേ ആപ്പ് ഉപയോഗിച്ച് മാറ്റിയെടുക്കാം.

ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള കുതിച്ചുചാട്ടമാണ് ഗൂഗിൾ പേ പങ്കാളിത്തമെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് ഇതുവഴി ലാഭം നേടാമെന്ന് ഗൂഗിൾ ബിസിനസ് ഹെഡ് സജിത് ശിവാനന്ദൻ പറഞ്ഞു.