ഓട്ടോറിക്ഷ കത്തിനശിച്ചു
Monday 20 September 2021 2:54 PM IST
കൊട്ടിയം: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ. മയ്യനാട് ആലുവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഐസക്ക് വർഗീസിന്റെ ഓട്ടോയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ ശബ്ദം കേട്ട് ഐസക് കതക് തുറന്നപ്പോഴാണ് ഓട്ടോറിക്ഷ കത്തിയ നിലയിൽ കണ്ടത് എൻജിൻ ഭാഗം, ടയറുകൾ, റെക്സിൻ എന്നിവ പൂർണമായി കത്തിനശിച്ചു.