പൂനെ -എറണാകുളം എക്സ്‌പ്രസ് 25 മുതൽ

Tuesday 21 September 2021 12:28 AM IST

കൊച്ചി: പൂനെ- എറണാകുളം -പൂനെ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് 25 മുതൽ ഓടിത്തുടങ്ങും.

പൂനെ- എറണാകുളം ട്രെയിൻ ശനിയാഴ്ചകളിൽ രാത്രി 10.10 ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 3.20ന് എറണാകുളം ജംഗ്ഷനിൽ എത്തും. എറണാകുളം -പൂനെ ട്രെയിൻ തിങ്കളാഴ്ച രാത്രി 6.50ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.35ന് പൂനെയിൽ എത്തും. ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവും.പൂനെ - എറണാകുളം ട്രെയിൻ എറണാകുളം ടൗണിലും നിറുത്തും.

Advertisement
Advertisement