15,692 രോഗികൾ, 17.48% ടി.പി.ആർ

Tuesday 21 September 2021 2:53 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 15,692 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 89,722 സാമ്പിളുകൾ പരിശോധിച്ചു. 17.48ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

92 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ സ്ഥിരീകരിച്ചവരിൽ 14,875 പേർ സമ്പർക്കരോഗികളാണ്. 687 പേരുടെ ഉറവിടം വ്യക്തമല്ല. 66 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 64 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 22,223 പേർ രോഗമുക്തി നേടി. 678 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളിലാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിന് മുകളിലുള്ളത്.

ജില്ലകളിൽ രോഗവ്യാപനത്തിൽ കുറവുണ്ട്.

Advertisement
Advertisement