കെ​ഫി​ൻ​ ​ടെ​ക്‌​നോ​ള​ജീ​സി​ൽ​ ​കൊ​ട്ട​ക് മ​ഹീ​ന്ദ്ര​ ​ബാ​ങ്കിന് 310​ ​കോ​ടി​ ​നി​ക്ഷേ​പം

Tuesday 21 September 2021 12:58 AM IST

മുംബയ്: മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് സേവനം നൽകുന്ന ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനിയായ കെഫിൻ ടെക്‌നോളജീസിൽ 310 കോടി രൂപ കൊട്ടക് മഹീന്ദ്ര ബാങ്ക് നിക്ഷേപിക്കും. 9.98ശതമാനം ഓഹരിയാകും ഇതിലൂടെ ബാങ്കിന് ലഭിക്കുക. തീരുമാനം പുറത്തുവന്നതോട കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവിലയിൽ ഒരുശതമാനത്തിലേറെ കുതിപ്പുണ്ടായി. ഇതോടെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപ പിന്നിട്ടു. കെഫിൻ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 1,67,25,100 ഓഹരികളാണ് ബാങ്കിന് ലഭിക്കുക.

മ്യൂച്വൽ ഫണ്ട് കമ്പനികളുടെ രജിസ്ട്രാർ ഏജൻസി സർവീസ്, കോർപറേറ്റുകളുടെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾ, വെൽത്ത് മാനേജ്മെന്റ് സർവീസ്, ഡാറ്റ പ്രൊസസിംഗ് തുടങ്ങിയവയാണ് കെഫിൻ ടെക്‌നോളജീസിന്റെ പ്രവർത്തനമേഖല. നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ റെക്കാഡ് കീപ്പിംഗ് ഏജൻസിയായും പ്രവർത്തിക്കുന്നുണ്ട്.