ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കണം: കെ.എച്ച്.ആർ.എ

Tuesday 21 September 2021 3:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൈമറി വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനമെടുത്ത സംസ്ഥാന സർക്കാർ ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്നും ഇതിൽ പ്രതിഷേധിച്ച് ശക്തമായ സമരങ്ങൾ ആരംഭിക്കുവാൻ സംഘടന തീരുമാനിച്ചതായും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. സമരത്തിന്റെ ആദ്യഘട്ടമായി 22ന് സെക്രട്ടേറിയേറ്റ് നടയിൽ സമിതി സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ ധർണ്ണയും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യൂണിറ്റുകളിലും പ്രതിഷേധ പ്രകടനവും നടത്തും. എല്ലാ മേഖലകളും തുറന്നുകൊടുത്തിട്ടും ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുമതി നൽകാത്തതിന് പിന്നിൽ മറ്റ് നിക്ഷിപ്ത താൽപര്യങ്ങളുണ്ടോയെന്ന് സംശയിക്കുന്നു. എത്രയുംവേഗം ഹോട്ടലുകൾ തുറക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽസെക്രട്ടറി ജി.ജയപാലും ആവശ്യപ്പെട്ടു.

Advertisement
Advertisement