സമ്പൂർണമാകാൻ കൈയെത്തും ദൂരം ,​ ആദ്യ ഡോസ് 85.46 %

Tuesday 21 September 2021 12:02 AM IST

വിതരണം ചെയ്തത് 29,93,336 ഡോസ് കൊവിഡ് വാക്സിൻ

കോഴിക്കോട്: സമ്പൂർണ ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷൻ ജില്ലയെന്ന ലക്ഷ്യത്തിലേക്ക് നടന്നടുത്ത് കോഴിക്കോട്. 18ന് മുകളിൽ പ്രായമായ 85.46 ശതമാനം ആളുകളും ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി. ഇതുവരെ വിതരണം ചെയ്ത 29,93,336 ഡോസ് വാക്സിനിൽ 21,36,364 പേർ ആദ്യ ഡോസും 8,56,972 പേർ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു. രണ്ടു ഡോസും പൂർത്തിയാക്കിയവർ 40.10 ശതമാനമാണ്. 24,99,523 ആണ് ജില്ലയിൽ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ലക്ഷ്യമിടുന്ന ജനസംഖ്യ. 18- 44 പ്രായമുള്ളവരിൽ 923938 പേർ ആദ്യ ഡോസും 160906 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45- 60 പ്രായമുള്ളവരിൽ 603959 പേർ ആദ്യ ഡോസ് വാക്‌സിനും 293978 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള 507322 പേർ ആദ്യ ഡോസ് വാക്‌സിനും 311367 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 24409 പാലിയേറ്റീവ് രോഗികളും 19712 ഭിന്നശേഷിക്കാരുമാണ് ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. ആദിവാസി മേഖലയിൽ 4255 പേർ വാക്‌സിനെടുത്തു. വൃദ്ധസദനങ്ങളിലുള്ള 768 പേർ ആദ്യ ഡോസും 743 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

" സമ്പൂർണ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ജില്ലയെന്ന ലക്ഷ്യത്തിനായി 18 വയസിന് മുകളിലുള്ള മുഴുവൻ പേരും വാക്‌സിനെടുക്കണം.
സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ വാക്‌സിനേഷൻ സെന്ററുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം കൊവിഡ് വാക്‌സിനേഷൻ ലഭ്യമാണ്. ഓൺലൈൻ വഴിയും ആരോഗ്യ പ്രവർത്തകരുമായോ ആശാ പ്രവർത്തകരുമായോ ബന്ധപ്പെട്ടും അനുയോജ്യമായ തീയതിയും സമയവും തീരുമാനിച്ച് വാക്‌സിനെടുക്കാം. കൊവിഡ് പോസിറ്റീവായവർ രോഗമുക്തി നേടി മൂന്ന് മാസത്തിനു ശേഷം വാക്‌സിനെടുത്താൽ മതിയാവും".

ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി ജില്ലാ കളക്ടർ, കോഴിക്കോട്

ലോ​ക്ക്ഡൗ​ൺ​ ​ വാ​ർ​ഡു​കൾ

കോ​ഴി​ക്കോ​ട്:​ ​പ്ര​തി​വാ​ര​ ​കൊ​വി​ഡ് ​വ്യാ​പ​ന​ ​തോ​ത് ​10​ ​കൂ​ടു​ത​ലാ​യ​ ​ത​ദ്ദേ​ശ​ ​ഭ​ര​ണ​ ​വാ​ർ​ഡു​ക​ളി​ൽ​ ​ലോ​ക്ക്ഡൗ​ൺ​ ​ഏ​ർ​പ്പെ​ടു​ത്തി​കൊ​ണ്ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എ​ൻ.​തേ​ജ് ​ലോ​ഹി​ത് ​റെ​ഡ്ഡി​ ​ഉ​ത്ത​ര​വി​ട്ടു.​ ​മു​നി​സി​പ്പാ​ലി​റ്റി​:​ ​കൊ​യി​ലാ​ണ്ടി​-18,​ 33.​ ​മു​ക്കം​-​ 25,​ 2,​ 16,​ 19.​ ​ഫ​റോ​ക്ക് ​-17,​ ​പ​യ്യോ​ളി​ ​-​ 31,​ 30,​ 3,​ 32,​ 18,​ 19,​ 2.​ ​രാ​മ​നാ​ട്ടു​ക​ര​-​ 12,​ 13.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​:​ ​ബാ​ലു​ശ്ശേ​രി​-​ 16,6,9.​ ​ച​ങ്ങ​രോ​ത്ത് ​-​ 15.​ ​ചേ​മ​ഞ്ചേ​രി​-​ 1.​ ​ചെ​ങ്ങോ​ട്ടു​കാ​വ് ​-​ 6,12.​ ​ചെ​റു​വ​ണ്ണൂ​ർ​-​ 6,9.​ ​ക​ക്കോ​ടി​ ​-​ 2,​ 19,​ 13,​ 17.​ ​കാ​ക്കൂ​ർ​ ​-​ 4,8.​ ​കാ​ര​ശ്ശേ​രി​ ​-​ 6.​ ​കീ​ഴ​രി​യൂ​ർ​ ​-12.​ ​കി​ഴ​ക്കോ​ത്ത് ​-​ 1.​ ​കോ​ട​ഞ്ചേ​രി​ ​-​ 3.​ ​കൂ​ട​ര​ഞ്ഞി​ ​-​ 1,10.​ ​കോ​ട്ടൂ​ർ​ ​-​ 3.​ ​കു​ന്ദ​മം​ഗ​ലം​ ​-12,15.​ ​കു​രു​വ​ട്ടൂ​ർ​ ​-18.​ ​മ​ണി​യൂ​ർ​ ​-​ 1.​ ​മാ​വൂ​ർ​ ​-1,10,11.​ ​മേ​പ്പ​യൂ​ർ​ ​-​ 4,5,6,9.​ ​മൂ​ടാ​ടി​ ​-​ 6,14,13.​ ​ന​ന്മ​ണ്ട​ ​-​ 9,14,2.​ ​ന​ടു​വ​ണ്ണൂ​ർ​ ​-​ 8.​ ​നൊ​ച്ചാ​ട് ​-​ 5.​ ​ഒ​ഞ്ചി​യം​ ​-​ 9.​ ​പെ​രു​വ​യ​ൽ​ ​-​ 1,​ 2.​ ​പു​തു​പ്പാ​ടി​ ​-​ 12.​ ​ത​ല​ക്കൂ​ള​ത്തൂ​ർ​ ​-11,12.​ ​തി​ക്കോ​ടി​ ​-​ 17.​ ​തു​റ​യൂ​ർ​-​ 7,9.​ ​ഉ​ളേ​ള്യ​രി​ ​-​ 4,7,17.​ ​വാ​ണി​മേ​ൽ​ ​-​ 13.​ ​വേ​ളം​-​ 14.​ ​വി​ല്യാ​പ്പി​ള​ളി​ ​-19.

കൊവിഡ് രോഗികൾ 1428

കോഴിക്കോട്: ജില്ലയിൽ 1428 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1392 പേർ രോഗബാധിതരായി. 29 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 9076 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 2316 പേർ കൂടി രോഗമുക്തി നേടി. 15.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 20340 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 69481 പേർ നിരീക്ഷണത്തിൽ കഴിയുന്നു . മരണം 2518 ആയി ഉയർന്നു.


ഉറവിടം വ്യക്തമല്ലാത്തവർ

ആയഞ്ചേരി 2, ഫറോക്ക് 2, കടലുണ്ടി 4, കക്കോടി 1, കോഴിക്കോട് 2, മേപ്പയൂർ 1, ഒളവണ്ണ 4, പേരാമ്പ്ര 2, പുതുപ്പാടി 5, തൂണേരി 4, വേളം 1, വില്യാപ്പള്ളി 1.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 282, അരിക്കുളം 26, അത്തോളി 16, ആയഞ്ചേരി 5, അഴിയൂർ 7, ബാലുശ്ശേരി 13, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 16, ചാത്തമംഗലം 19, ചെക്ക്യാട് 3, ചേളന്നൂർ 8, ചേമഞ്ചേരി 14, ചെങ്ങോട്ട്കാവ് 12, ചെറുവണ്ണൂർ 12, ചോറോട് 12, എടച്ചേരി 4, ഏറാമല 7, ഫറോക്ക് 22, കടലുണ്ടി 6, കക്കോടി 19, കാക്കൂർ 4, കാരശ്ശേരി 20, കട്ടിപ്പാറ 15, കാവിലുംപാറ 2, കായക്കൊടി 7, കായണ്ണ 1, കീഴരിയൂർ 26, കിഴക്കോത്ത് 4, കോടഞ്ചേരി 14, കൊടിയത്തൂർ 10, കൊടുവള്ളി 40, കൊയിലാണ്ടി 58, കൂടരഞ്ഞി 27, കൂരാച്ചുണ്ട് 4, കൂത്താളി 2, കോട്ടൂർ 9, കുന്ദമംഗലം 20, കുന്നുമ്മൽ 3, കുരുവട്ടൂർ 19, കുറ്റ്യാടി 7, മടവൂർ 1, മണിയൂർ 29, മരുതോങ്കര 10, മാവൂർ 38, മേപ്പയ്യൂർ 4, മൂടാടി 29, മുക്കം 19, നാദാപുരം 7, നടുവണ്ണൂർ 8, നൻമണ്ട 23, നരിക്കുനി 23, നരിപ്പറ്റ 1, നൊച്ചാട് 9, ഒളവണ്ണ 6, ഓമശ്ശേരി 1, ഒഞ്ചിയം 32, പനങ്ങാട് 26, പയ്യോളി 38, പേരാമ്പ്ര 9, പെരുമണ്ണ 15, പെരുവയൽ 14, പുറമേരി 7, പുതുപ്പാടി 33, രാമനാട്ടുകര 23, തലക്കുളത്തൂർ 2, താമരശ്ശേരി 7, തിക്കോടി 22, തിരുവള്ളൂർ 14, തിരുവമ്പാടി 16, തൂണേരി 4, തുറയൂർ 2, ഉള്ള്യേരി 30, ഉണ്ണികുളം 11, വടകര 29, വളയം 5, വാണിമേൽ 9, വേളം 24, വില്യാപ്പള്ളി 13.

Advertisement
Advertisement