കീം: ഭിന്നശേഷിക്കാർക്കുള്ള ശാരീരിക പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്യണം
Tuesday 21 September 2021 12:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ശാരീരിക പരിശോധന സെപ്റ്റംബർ 23, 24 തീയതികളിൽ കേരളത്തിലെ 10 സർക്കാർ മെഡിക്കൽ കോളേജുകളിൽ നടത്തും.
മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ 21ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471-2525300.