ശബരിമല നട ഇന്ന് അടയ്ക്കും

Tuesday 21 September 2021 2:21 AM IST

ശബരിമല : കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് രാത്രി 9ന്

അടയ്ക്കും. പൂജാ നാളുകളിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിരുന്നു. എല്ലാ ദിവസവും 15,000 പേർക്ക് വെർച്വൽക്യൂവഴി ദർശനത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഒരു ദിവസവും പൂർണമായ ബുക്കിംഗ് നടന്നിട്ടില്ല. തുലാമാസ പൂജകൾക്കായി ഒക്ടോബർ 16 ന് വൈകിട്ട് 5 ന് നട തുറക്കും. തുലാം ഒന്നായ 17 ന് രാവിലെയാണ് പുതിയ ശബരിമല - മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ്. 21 ന് രാത്രി 9 ന് നട അടയ്ക്കും.

Advertisement
Advertisement