സ്വർണാഭരണമേഖലയിൽനിന്നുള്ള നികുതിവരുമാനം കുറവാണെന്ന പ്രചാരണം തെറ്റ്: എ.കെ.ജി.എസ്.എം.എ

Wednesday 22 September 2021 12:43 AM IST

കൊച്ചി: സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാരശാലകളിൽനിന്നുള്ള നികുതിവരുമാനം കുറവാണെന്ന പ്രചാരണം തെറ്റാണെന്ന് വിവരാവകാശരേഖ. സ്വർണക്കടകളിൽ നിന്നുള്ള നികുതിവരുമാനം ശരിയായ വിധത്തിൽ കിട്ടുന്നില്ല, ഈ മേഖലയിൽ നികുതിതട്ടിപ്പ് വ്യാപകമാണ് തുടങ്ങിയവ ഉന്നയിച്ച്, സ്വർണക്കടകളിൽ പരിശോധന വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർക്ക് ലഭിച്ച സ്വർണാഭരണ വ്യാപാരശാലകളിലെ നികുതിവരുമാനം സംബന്ധിക്കുന്ന വിവരാവകാശരേഖ പുറത്തുവന്നത്. ജി.എസ്.ടി നിലവിൽ വന്നതിനുശേഷം സ്വർണാഭരണ വ്യാപാരശാലകളിൽ നിന്നുള്ള നികുതിവരുമാനം വാറ്റ് കാലഘട്ടത്തേക്കാൾ വളരെക്കൂടുതലാണ്. കൊവിഡും ലോക്ക്ഡൗണും കാരണം മാസങ്ങളോളം കടകൾ അടച്ചിടേണ്ടിവന്ന മേഖലയാണ് സ്വർണാഭരണവ്യാപാരമേഖല. പ്രതിസന്ധികൾ ഏറെയാണ്. ജീവിതം തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന വ്യാപാരികളുടെ മേൽ അധികബാദ്ധ്യതകൾ അടിച്ചേൽപിക്കുകയാണ് സർക്കാർ‌.അബ്ദുൽ നാസർ പറഞ്ഞു.

 2019-20

വാർഷികവിറ്റുവരവ്: 19,827.93 കോടി

ജി.എസ്.ടി : 594.83 കോടി

 2020-21

വാർഷികവിറ്റുവരവ്: 28,546.33 കോടി

ജി.എസ്.ടി : 856.38 കോടി

Advertisement
Advertisement