പൈപ്പ് ലൈൻ നിർമ്മാണം ഉടൻ

Tuesday 21 September 2021 11:10 PM IST

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ കുടിവെള്ള പ്രശ്‌​നം പരിഹരിക്കുന്നതിന് പുതിയ പൈപ്പ് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 25നാണ് പദ്ധതിയുടെ ഉദ്ഘാടനം. വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. കിഫ്ബി വഴിയുള്ള 11.18 കോടി രൂപയുടേതാണ് പദ്ധതി.

പൈപ്പുകളുടെ കാലപ്പഴക്കം കാരണം നഗരസഭാ പ്രദേശങ്ങളിലെ ജലവിതരണത്തിന് പലപ്പോഴും തടസം നേരിട്ടിരുന്നു. പഴയ പൈപ്പുകൾ മാറ്റി 500 എംഎം ഡിഐ പൈപ്പ് മുതൽ 110 പി.വി.സി വരെ 23 കിലോമീറ്റർ ദൂരമുള്ള വിതരണ ശൃംഖലയാണ് സ്ഥാപിക്കുന്നത്. പുതിയ പൈപ്പുകൾ ലഭ്യമായിട്ടുണ്ട്. ഈ പദ്ധതി പൂർത്തിയാക്കുന്നതോടെ നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്‌​നങ്ങൾക്ക് പരിഹാരമാകും.

വർഷങ്ങളായുള്ള പത്തനംതിട്ട നഗരസഭാ പ്രദേശങ്ങളിലെ ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നത്.