ബസ് സർവീസ് പുനരാരംഭിച്ചു

Tuesday 21 September 2021 11:11 PM IST
n

തെങ്ങമം: മണ്ണടിയിൽ നിന്ന് തലക്കുളത്തേക്കുള്ള കെ.എസ് ആർ .ടി .സി ബസ് സർവീസ് പുനരാരംഭിച്ചു. വേലുത്തമ്പി ദളവയുടെ അന്ത്യം സംഭവിച്ച മണ്ണടിയും അദ്ദേഹത്തിന്റെ ജന്മദേശമായ തലക്കുളവും തമ്മിൽ ബന്‌ധിപ്പിക്കുന്നതിനാണ് നേരത്തെ ഇവിടനിന്ന് കെ.എസ് ആർടിസി സർവീസ് ആരംഭിച്ചിരുന്നത്. നിലച്ചിട്ട് വർഷങ്ങളായി. പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് നടപടി. രാവിലെ 6 ന് മണ്ണടിയിൽ നിന്ന് പുറപ്പെടും. ഇപ്പോൾ കളിയിക്കാവിള വരെ മാത്രമെ സർവീസുള്ളു. കൊവി ഡ് പ്രതിസന്ധി കഴിഞ്ഞാൽ തലക്കുളത്തേക്ക് സർവീസ് നീട്ടും.