കടമ്പനാട് സർവീസ് സഹകരണബാങ്ക് ഫിഷ് മാർട്ട്

Tuesday 21 September 2021 11:12 PM IST

തെങ്ങമം: കടമ്പനാട് സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച ഫിഷ് മാർട്ടിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനിലൂടെ നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഫിഷ് മാർട്ട് അനുവദിച്ചത്. കടമ്പനാട് - ഏഴാംമൈൽ റോഡിൽ എള്ളുംവിള ജംഗ്‌ഷനിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. ഫിഷ് മാർട്ടിലെ ആദ്യ വില്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് .രാധാകൃഷ്ണനും, കെപ്കോ സ്റ്റാളിലെ ആദ്യ വില്പന ബ്ലോക്ക് പഞ്ചായത്തംഗം എസ് .ഷിബുവും മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യ സ്റ്റാളിലെ ആദ്യവില്പന ഗ്രാമപഞ്ചായത്തംഗം ജോസ് തോമസും നിർവഹിച്ചു. സഹകരണ അസി. രജിസ്ട്രാർ എസ് .നസീർ ,ബാങ്ക് പ്രസിഡന്റ് അലക്സ് ജോർജ് , അഡ്വ.എസ് .മനോജ്, പ്രഭാകരൻ പിള്ള , കെ .വിശ്വംഭരൻ , എ.ആർ. അജീഷ് കുമാർ ,ഡി.രവീ ന്ദ്രൻ , റജി മാമ്മൻ ,എസ്. സജീഷ് കുമാർ , ബാങ്ക് സെക്രട്ടറി ആർ .സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.