മാലിന്യം തള്ളുന്നു
Tuesday 21 September 2021 11:17 PM IST
കൂടൽ: അതിരുങ്കൽ - പോത്തുപാറ റോഡിലെ വനമേഖലയോട് ചേർന്നുകിടക്കുന്ന ഭാഗങ്ങളിൽ പതിവായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. ഇറച്ചിക്കോഴികളുടെ മാലിന്യവും മറ്റും രാത്രികാലങ്ങളിലാണ് ഇവിടെ നിക്ഷേപിക്കുന്നത്. ചാക്കുകളിലും കിറ്റുകളിലും നിക്ഷേപിക്കുന്ന മാലിന്യങ്ങൾ ചിതറിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. റോഡിനോട് ചേർന്ന സ്ഥലത്തെ മാലിന്യം കാരണം വഴിയാത്രക്കാരും ദുർഗന്ധം സഹിക്കേണ്ട അവസ്ഥയിലാണ്. ഇത് പകർച്ചവ്യാധികൾ പടരാനും കുടിവെള്ള സ്രോതസുകൾ മലിനമാകാനും കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.