മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
Wednesday 22 September 2021 12:05 AM IST
ആലപ്പുഴ: ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവം വിശദമായി പരിശോധിച്ച് സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പൊലീസിന്റെ കൺമുന്നിൽ അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ലെന്ന് ആക്രമണത്തിനിരയായ ആരോഗ്യ പ്രവർത്തക സുബിനയുടെ ഭർത്താവ് പരാതി ഉന്നയിച്ചിരുന്നു.