26മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം
Wednesday 22 September 2021 12:08 AM IST
തിരുവനന്തപുരം: ശാസ്താംകോട്ട - പെരിനാട് ലെവൽക്രോസിൽ നിർമ്മാണപ്രവർത്തനം നടക്കുന്നതിനാൽ 26മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. 26ന് കൊല്ലം- ആലപ്പുഴ മെമു റദ്ദാക്കി. 25ന് ചെന്നൈ എഗ്‌മൂറിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. പാലക്കാട് നിന്ന് 28ന് പുറപ്പെടുന്ന തിരുനെൽവേലിക്കുള്ള പാലരുവി എക്സ് പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 26ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എറണാകുളം മെമു 35 മിനിറ്റും 28ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം എക്സ് പ്രസ് 15 മിനിറ്റും 28ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മൂർ എക്സ് പ്രസ് 20 മിനിറ്റും 28ന് മധുരയിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം എക്സ് പ്രസ് 20 മിനിറ്റും വൈകും.