വേണുരാജാമണി വി.മുരളീധരനെ കണ്ടു

Wednesday 22 September 2021 12:16 AM IST

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡൽഹി പ്രതിനിധിയും മുൻ അംബാസിഡറുമായ വേണു രാജാമണി വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി കൂടിക്കാഴ്ച്ച നടത്തി. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർ നേരിടുന്ന യാത്രാ വിലക്ക്, വിദേശത്തു നേരിടുന്ന പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. നെതർലാൻസ്, പ്രളയം എന്നിവയെ കുറിച്ചുള്ള വേണുരാജാമണിയുടെ പുസ്തകങ്ങൾ മന്ത്രിക്കു കൈമാറി.

Advertisement
Advertisement