2400 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Wednesday 22 September 2021 12:30 AM IST

കൊല്ലം: നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ പിക്ക്അപ്പ് വാനിൽ നിന്ന് 2400 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പള്ളിത്തോട്ടം പൊലീസ് പിടികൂടി. വാടി പുകയില പണ്ടകശാല റോഡിൽ വച്ചാണ് പിക്ക്അപ്പ് വാനിൽ കൊണ്ടുവരികയായിരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കായി പൊലീസ് സംഘം പിന്നിലെ ടാർപ്പാളിൻ നീക്കിയ സമയം ഡ്രൈവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്ക് കെട്ടുകളിലായി പുകയില ഉത്പന്നങ്ങൾ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.