കരകയറി വിപണി
Wednesday 22 September 2021 1:36 AM IST
മുംബയ്: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് കരകയറി വിപണി. നിഫ്റ്റി വീണ്ടും 17,500ന് മുകളിൽ ക്ലോസ് ചെയ്തു. അനുകൂലമല്ലാത്ത ആഗോള സാഹചര്യത്തിലും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് വിപണി നേട്ടമാക്കിയത്.
സെൻസെക്‌സ് 514.34 പോയന്റ് നേട്ടത്തിൽ 59,005.27ലും നിഫ്റ്റി 165.10 പോയന്റ് ഉയർന്ന് 17,562ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നെങ്കിലും ഉച്ചക്കുശേഷം വിപണി സ്ഥിരത നിലനിർത്തി.
ജെ.എസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഒ.എൻ.ജി.സി, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ബി.പി.സി.എൽ, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു.