പുരസ്കാര വിതരണം
Wednesday 22 September 2021 12:51 AM IST
കൊല്ലം: ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെയും സുകൃതം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജോർജ് പപ്പയുടെയും മരണാനന്തരം അവയവങ്ങൾ ദാനംചെയ്ത കവിതയുടെയും സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്‌കാരങ്ങൾ. റെഡ്ക്രോസ് അങ്കണത്തിൽ നടന്ന ചടങ്ങ് നടനും ഗിന്നസ് ജേതാവുമായ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സുകൃതം പ്രസിഡന്റ് ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി പ്രതാപൻ വാളത്തുംഗൽ, സുകൃതം ട്രഷറർ ഇഗ്നേഷ്യസ് വിക്ടർ, ജോർജ് എഫ്. സേവ്യർ വലിയവീട്, സന്തോഷ് തട്ടാമല, റജീല, ലിസി തങ്കച്ചൻ, ലേഖ ചന്ദ്രൻ, രാജലക്ഷ്മി, വിജയൻ, അർദ്ധർ, കുമാരി ജനറ്റ് എന്നിവർ പങ്കെടുത്തു.