സിവിൽ സർവ്വീസ് അഭിമുഖ പരീക്ഷയിൽ സ്ത്രീകൾക്ക് മുന്തിയ പരിഗണന: ഋഷിരാജ് സിംഗ്

Wednesday 22 September 2021 1:45 AM IST
പി.എം.എസ്.ടി.കോളേജിലെ സിവിൽ സർവ്വീസ് അക്കാദമി 2021 - 22 ബാച്ച് ഉദ്ഘാടനം ഋഷിരാജ് സിംഗ് ഐ.പി.എസ് നിർവ്വഹിക്കുന്നു


തിരൂരങ്ങാടി: കൂടുതൽ പെൺകുട്ടികൾ സിവിൽ സർവ്വീസ് രംഗത്തേക്ക് കടന്നുവരണമെന്നും അഭിമുഖ പരീക്ഷയിൽ മുന്തിയ പരിഗണനയാണ് അവർക്ക് ലഭിക്കുന്നതെന്നും ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. പി.എം.എസ്.ടി.കോളേജിലെ സിവിൽ സർവ്വീസ് അക്കാദമി 2021 - 2022 ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.ഇബ്രാഹിം അദ്ധ്യക്ഷനായി. കോളേജ് സിവിൽ സർവീസ് അക്കാദമി കോ ഓർഡിനേറ്റർ പ്രിയങ്ക നായർ , ഡോ. മുസ്തഫ, ഡോ. കൃഷ്ണകുമാർ, എൻ.കെ. സജിനി, നജ്മുന്നീസ, കുണ്ടൂർ റഹീം, ഹഫ്സത്ത് കാരാടൻ, എം.സി.ബാവ ഹാജി, ഹംസക്കുട്ടി ഹാജി എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement