ആയുർവേദ ഗവേഷണകേന്ദ്രം: 80 കോടി തേടും

Thursday 23 September 2021 12:05 AM IST

തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ തുടർഘട്ടങ്ങൾക്കായി സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിന് 80 കോടി രൂപ കിഫ്ബി ഫണ്ട് തേടുന്നതിന് ആയുഷ് വകുപ്പിന് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ഫീഡ്സിൽ മാനേജീരിയൽ വിഭാഗം ജീവനക്കാരുടെ 2016 ജനുവരി ഒന്ന് മുതൽ 2020 ഡിസംബർ 31 വരെയുള്ള ശമ്പളപരിഷ്കരണം അനുവദിക്കും.

Advertisement
Advertisement