അർച്ചന കെ. രവീന്ദ്രൻ അന്തരിച്ചു

Thursday 23 September 2021 12:00 AM IST
അർച്ചന കെ. രവീന്ദ്രൻ

അഞ്ചൽ: കല്ലമ്പലം കാട്ടുവിളയിൽ പരേതരായ കുഞ്ഞുകൃഷ്ണന്റെയും ചെമ്പകക്കുട്ടിയുടെയും മകനും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ മുൻ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ അഞ്ചൽ പനച്ചവിള അർച്ചനയിൽ കെ. രവീന്ദ്രൻ (78) നിര്യാതനായി. ഇന്നലെ വൈകിട്ട് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവമായിരുന്ന അർച്ചന കെ. രവീന്ദ്രൻ ജീവകാരുണ്യ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ചിരുന്നു. ദീർഘകാലം എസ്.എൻ.ഡി.പി യോഗം പുനലൂ‌ർ യൂണിയൻ പ്രസിഡന്റായിരുന്ന അദ്ദേഹം ആർ.ഡി.സി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ ട്രസ്റ്റിന്റെ ഹെറിഡിറ്ററി അംഗവും അഞ്ചൽ ലയൺസ് ക്ലബ് ചാർട്ടർ അംഗവുമാണ്.

സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: വിമല. മക്കൾ: ഡോ. അനുപമ പ്രിയങ്കരി (കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റൽ), ഡോ. അമൃത പ്രിയങ്കരി (കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റൽ). മരുമക്കൾ: നവീൻ ശ്രീകുമാർ (ബിസിനസ്), നിതിൻ ശ്രീകുമാർ (ബിസിനസ്).