കിണറിനുള്ളിൽ തൊഴിലാളിയെ കല്ലിട്ട് കൊല്ലാൻ ശ്രമം, കാരണം കൂലിത്തർക്കം
Thursday 23 September 2021 10:58 AM IST
തിരുവനന്തപുരം: പാറശാലയിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ കൂലിത്തർക്കവുമായി ബന്ധപ്പെട്ട് കിണറിനുള്ളിൽ തൊഴിലാളിയെ കല്ലിട്ട് കൊല്ലാൻ ശ്രമം. പരിക്കേറ്റ സാബുവിനെ അഗ്നിശമനസേന വന്ന് കിണറിനുള്ളിൽ നിന്ന് പുറത്തെടുത്തു. ബിനു ആണ് സാബുവിനെ ആക്രമിച്ചത്. സാബുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. സാബുവിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ ബിനുവിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ കിണർ കുഴിക്കുന്നതിനിടെ ഇരുവരും തമ്മിൽ കൂലിയെച്ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ കിണറിനുള്ളിൽ മണ്ണ് മാറ്റികൊണ്ടിരുന്ന സാബുവിന്റെ തലയിലേക്ക് ബിനു കല്ലെടുത്തിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.