26.56 ശതമാനമുള്ള മുസ്ലീം വിഭാഗത്തിലാണ് 34.73 ശതമാനം മയക്കുമരുന്ന് കേസുകളിലെ പ്രതികളും, മറ്റു കുറ്റകൃത്യങ്ങളിലെ മതം തിരിച്ച കണക്കുകൾ പുറത്തു വിടണമെന്ന് ബി ജെ പി

Thursday 23 September 2021 1:10 PM IST

മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ വിൽപനക്കാരോ പ്രത്യേക സമുദായക്കാരാണെന്നതിന് തെളിവുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇത്തരം കേസുകളിൽ പ്രതികളാവുന്നവരിൽ എല്ലാ മതത്തിൽ നിന്നുള്ളവരുമുണ്ടെന്ന കണക്കുകളും പുറത്ത് വന്നു. എന്നാൽ ഈ കണക്കിൽ ജനസംഖ്യയിൽ 26 .56 % മാത്രമുള്ള മുസ്ളീം വിഭാഗത്തിൽ നിന്നാണ് 34.73% മയക്കുമരുന്ന് കേസുകളിലെ പ്രതികളും ഉണ്ടായിരിക്കുന്നതെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ ആരോപിക്കുന്നു. ഇസ്ലാം കർശനമായി വിലക്കുന്ന, ശരീയത്ത് നിയമമുള്ള രാഷ്ട്രങ്ങളിൽ വധശിക്ഷ ലഭിക്കുന്ന മയക്കുമരുന്ന് കേസിൽ ജനസംഖ്യാനുപാതത്തേക്കാൾ മുസ്ലീങ്ങൾ ഉൾപ്പെടുന്നത് ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിന് പുറമേ സംസ്ഥാനത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനം, സ്വർണ്ണക്കടത്ത് , ഹവാല ഇടപാടുകൾ , പോക്‌സോ കേസുകൾ , ബലാൽസംഗം , പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റ കൃത്യങ്ങളിലെ മതം തിരിച്ച കണക്കുകൾ കൂടി പുറത്തു വിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2011 സെൻസസ് പ്രകാരം കേരളത്തിൽ 54.73 % ഹിന്ദുക്കളും 26.56% മുസ്ലീങ്ങളും 18. 38 % ക്രൈസ്തവരും ആണ്.

ഇന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികളിൽ 49.80 % പേർ ഹിന്ദുക്കളും 15. 73% പേർ ക്രൈസ്തവരും 34.47% പേർ മുസ്ളീങ്ങളുമാണ് .

ജനസംഖ്യയിൽ 26 .56 % മാത്രമുള്ള മുസ്ളീം വിഭാഗത്തിൽ നിന്നാണ് 34.73% മയക്കുമരുന്ന് കേസുകളിലെ പ്രതികളും എന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ് . പ്രത്യേകിച്ചും ഇസ്ലാം കർശനമായി വിലക്കുന്ന, ശരീയത്ത് നിയമമുള്ള രാഷ്ട്രങ്ങളിൽ വധശിക്ഷ ലഭിക്കുന്ന മയക്കുമരുന്ന് കേസിൽ ജനസംഖ്യാനുപാതത്തേക്കാൾ മുസ്ലീങ്ങൾ ഉൾപ്പെടുന്നു എന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഇന്ന് കോഴിക്കോട് പാലാ ബിഷപ്പിനെ ഭീഷണിപ്പെടുത്താൻ യോഗം ചേർന്ന സാമുദായിക നേതാക്കൾ ഗൗരവത്തോടെ പരിശോധിക്കണം .

തീവ്രവാദ പ്രവർത്തനം, സ്വർണ്ണക്കടത്ത് , ഹവാല ഇടപാടുകൾ , പോക്സോ കേസുകൾ , ബലാൽസംഗം , പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റ കൃത്യങ്ങളിലെ മതം തിരിച്ച കണക്കുകൾ കൂടി പുറത്തു വിടാൻ ബഹു.മുഖ്യമന്ത്രി തയ്യാറാവും എന്ന് പ്രത്യാശിക്കുകയാണ് .

Advertisement
Advertisement