യൂത്ത് കോൺഗ്രസ് പ്രതിഷേധം

Friday 24 September 2021 12:42 AM IST
തെരുവുനായ ശല്യത്തിനെതിരെ ചെർപ്പുളശ്ശേരി നഗരസഭയ്ക്കു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം.

ചെർപ്പുളശ്ശേരി: നഗരസഭയിൽ വർദ്ധിക്കുന്ന തെരുവുനായശല്യം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുരച്ചുണർത്തൽ സമരം നടത്തി. നഗരസഭാ കാര്യാലയത്തിനു മുന്നിൽ നടന്ന സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനോദ് കളത്തൊടി അദ്ധ്യക്ഷനായി. പി. സുബീഷ്, കെ.എം. ഇസ്ഹാക്, ടി.കെ. ഷൻഫി, ശിഹാബ് മുളഞ്ഞൂർ എന്നിവർ പങ്കെടുത്തു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നഗരസഭ പരിധിയിൽ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിന് ഇരയായിരുന്നു. വന്ധീകരണമുൾപ്പടെ തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പരിപാടികൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സമരം രാഷ്ട്രീയ പ്രേരിതം: ചെയർമാൻ

തെരുവ് നായ വിഷയത്തിൽ ചെർപ്പുളശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ സമരം രാഷ്ട്രീയ പ്രേരിതമെന്ന് നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഈ വിഷയത്തിൽ ഒരു പൈസ പോലും വകയിരുത്തിയിട്ടില്ലെന്നും നിലവിലെ ഭരണസമിതി അഞ്ചുലക്ഷം രൂപ എ.ബി.സി പ്രോഗ്രാമിന് വേണ്ടി മാറ്റിവച്ചതായും കൊവിഡ് സാഹചര്യങ്ങളാണ് എ.ബി.സി നടപടികൾ വൈകാൻ കാരണമെന്നും ചെയർമാൻ പറഞ്ഞു.