അങ്കണവാടി വർക്കർക്ക് അനുമോദനം

Friday 24 September 2021 12:06 AM IST

കാലടി: മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് വാർഡ് പാതിനൊന്നിലെ എം.കെ. മിനിയെ സി.പി.എം മഞ്ഞപ്ര നടമുറി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.കെ.വി. ജേക്കബ് പൊന്നാട അണിയിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ശശീന്ദ്രൻ മെമന്റോ നൽകി ആദരിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജീവ് ഏറ്റിക്കര അദ്ധ്യക്ഷനായി. ബേബി ജോൺ, അനീഷ്‌ ആന്റു എന്നിവർ സംസാരിച്ചു.

Advertisement
Advertisement