കൺസ്യൂമർഫെഡിലും മദ്യത്തിന് ഓൺലൈൻ ബുക്കിംഗ്

Friday 24 September 2021 3:23 AM IST

കോഴിക്കോട്:കൺസ്യൂമർഫെഡിന്റെ മദ്യവില്പനശാലകൾ വഴിയും ഇന്നു മുതൽ ഓൺലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങാം. ബെവ്‌കോ ഓൺലൈൻ ബുക്കിംഗ് നേരത്തെ തുടങ്ങിയിരുന്നു.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം സ്റ്റാച്യു, എറണാകുളം ഗാന്ധി നഗർ, കോഴിക്കോട് മിനി ബൈപാസ് എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യമുണ്ടാവുക. ഒരാഴ്ചയ്ക്കകം മറ്റു ഔട്ട്ലെറ്റുകളിലും ഈ സംവിധാനമാവും. ബുക്ക് ചെയ്യേണ്ടത് വെബ്‌ സൈറ്റിലൂടെയാണ് ( fl.Cosumerfed.in).

ഉപഭോക്താക്കൾക്ക് ഇഷ്ടബ്രാൻഡ് ഓൺലൈനിലൂടെ പണമടച്ച് ബുക്ക് ചെയ്യാം. ആദ്യത്തെ ഇടപാടിന് പേര് നൽകി രജിസ്റ്റർ ചെയ്യണം. മൊബൈൽ നമ്പർ കൂടി വിടുന്നതോടെ ലഭിക്കുന്ന സുരക്ഷാകോഡ് വഴി രജ്‌സിട്രേഷൻ പൂർത്തീകരിക്കാം. 23 വയസ് പൂർത്തിയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ബുക്കിംഗ് സാദ്ധ്യമാകൂ.

മദ്യവില്പനശാലയുടെ പ്രവൃത്തിസമയത്ത് എപ്പോൾ വേണമെങ്കിലും ചെന്നു മദ്യം കൈപ്പറ്റാം. ബുക്ക് ചെയ്തയുടൻ മദ്യം പാക്ക് ചെയ്തു വച്ചിരിക്കും. ഓർഡർ റെഡിയാണെന്നു കാണിച്ചുള്ള സന്ദേശവും ഉപഭോക്താവിന് ലഭിക്കും.