പീഡനത്തിന് ഇരയായ പെൺകുട്ടി തൂങ്ങിമരിച്ചനിലയിൽ

Friday 24 September 2021 1:42 AM IST

പ്രമാടം : പീഡനത്തിന് ഇരയായ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പ്രമാടം കൈതക്കര സ്വദേശിനിയായ പ്ളസ് വൺ വിദ്യർത്ഥിനിയുടെ മൃതദേഹമാണ് ഇന്നലെ രാവിലെ കിടപ്പുമുറിയിലെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സമീപവാസിയായ യുവാവിനെ ജൂലായ് 31 ന് കോന്നി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിക്ക് മാതാവില്ല. വല്യമ്മയും ലഹരിക്ക് അടിമയായ പിതാവും മാത്രമാണ് വീട്ടിലുള്ളത്. സംഭവത്തിന് ശേഷം പെൺകുട്ടി മാനസികമായി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കോന്നി പൊലീസ് കേസെടുത്തു.