വിഴിഞ്ഞത്ത് പിടിപ്പുകേട്: കെ. സുധാകരൻ

Thursday 23 September 2021 10:07 PM IST

തിരുവനന്തപുരം: അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം സർക്കാരിന്റെ പിടിപ്പുകേടിന്റെയും നിരുത്തരവാദിത്ത്വത്തിന്റെയും ഫലമായി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരൻ പറഞ്ഞു. 2019ൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതിയെ സർക്കാർ കൊല്ലാക്കൊല ചെയ്യുകയാണ്. ആറുവർഷം പാഴാക്കിയ ശേഷം അദാനി ഇപ്പോൾ സമയം നീട്ടിചോദിക്കുന്നു. ഭൂമിയേറ്റെടുക്കാത്തതിന് പിന്നിൽ റിസോർട്ട് മാഫിയയുടെ സ്വാധീനം സംശയിക്കുന്നു. കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട 800 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടും ഇതുവരെ കിട്ടിയില്ല.