മുഖ്യമന്ത്രിക്ക് എസ്‌കോർട്ടിന് 4 പുതിയ കാറുകൾ , 62.46 ലക്ഷം രൂപ

Thursday 23 September 2021 10:19 PM IST

തിരുവനന്തപുരം: കാലപ്പഴക്കമുള്ളവ ഒഴിവാക്കി, മുഖ്യമന്ത്രിക്ക് പൈല​റ്റും എസ്‌കോർട്ടും പോകാൻ നാല് പുതിയ കാറുകൾ വാങ്ങാനുള്ള ഡി.ജി.പിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്​റ്റ കാറുകളും ഒരു ടാ​റ്റ ഹാരിയർ കാറുമാണ് വാങ്ങുന്നത്. 62.46 ലക്ഷം രൂപയാണ് ചെലവ്. നാല് വർഷം പഴക്കമുള്ള രണ്ട് ഇന്നോവ കാറുകൾ ഒഴിവാക്കി.

Advertisement
Advertisement