കൊവിഡ് വാക്‌സിനേഷൻ ആദ്യ ഡോസ് 91.61 % ; രണ്ടു ഡോസും 40. 20%
Friday 24 September 2021 12:02 AM IST
കോഴിക്കോട്: ജില്ലയിൽ ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയത് 31,22,160 പേർക്ക്. ഇവരിൽ 22,26,882 പേർ (91.61 ശതമാനം) ആദ്യ ഡോസും 8,95,278പേർ (40. 20 ശതമാനം ) രണ്ടാം ഡോസും സ്വീകരിച്ചു.
18 നും 45 നുമിടയിൽ പ്രായമുള്ളവരിൽ 9,90,102പേർ ആദ്യ ഡോസും 1,73791പേർ രണ്ടാം ഡോസമെടുത്തിട്ടുണ്ട്. 45നും 60 നുമിടയിൽ പ്രായമുള്ളവരിൽ 6,17,371 പേർ ആദ്യ ഡോസ് വാക്‌സിനും 3,06,938 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള 5,11,444പേർ ആദ്യ ഡോസ് വാക്‌സിനും 3,20,209 പേർ രണ്ടാം ഡോസ് വാക്‌സിനുമെടുത്തു.
ആരോഗ്യ പ്രവർത്തകരിൽ 52,717 പേർ ആദ്യ ഡോസും 45,072 പേർ രണ്ടാം ഡോസും സ്വീകരിച്ചു. മറ്റു കോവിഡ് മുൻനിര പോരാളികളിൽ 55,248 പേർ ആദ്യഡോസും 49,268 പേർ രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്.