ആസ്‌മാൻ സെന്റർ ലോഗോ പ്രകാശനം

Friday 24 September 2021 12:02 AM IST
ആ‌സ്‌മാൻ ലോഗോ പ്രകാശനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും ചേർന്ന് നിർവഹിച്ചപ്പോൾ

കോഴിക്കോട് : ഭിന്നശേഷി വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'ആസ്‌മാൻ സെന്റർ ഫോർ ഹാപ്പിനസി'ന്റെ ലോഗോ പ്രകാശനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും ചേർന്ന് നിർവഹിച്ചു. പൂനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ സൊസൈറ്റി സ്‌പെഷ്യൽ സ്കൂളിന്റെ പ്രോജക്ടാണ് ആസ്‌മാൻ. ഭിന്നശേഷി വിദ്യാർത്ഥികളുടെ സാമൂഹിക ഉന്നമനവും സ്വയം പര്യാപ്തതയും സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശീലനം നൽകുക. ആസ്‌മാൻ കാമ്പസിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ സെന്റർ, വൊക്കേഷണൽ ട്രെയ്‌നിംഗ്, വിവിധ തെറാപ്പി സെന്ററുകൾ, ഭിന്നശേഷി സൗഹൃദ പാർക്ക്, കൗൺസലിംഗ് സെന്റർ തുടങ്ങിയവയുണ്ട്.