17,983 പേർക്ക് ഇന്നലെ കൊവിഡ്

Saturday 25 September 2021 12:22 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 17,983 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,10,523 സാമ്പിളുകളാണ് പരിശോധിച്ചത്. 16.27 ശതമാനമാണ് ടി.പി.ആർ നിരക്ക്. 127 മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 16,918 പേർ സമ്പർക്കരോഗികളാണ്. 877 പേരുടെ ഉറവിടം വ്യക്തമല്ല. 72 പേരാണ് സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ. 116 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 15,054 പേർ രോഗമുക്തി നേടി. ആകെ മരണം 24,318.