കൊൽക്കത്തയ്ക്ക് കൂറ്റൻ പിഴ

Saturday 25 September 2021 12:23 AM IST

ദുബായ്∙ കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ചെങ്കിലും ഓവറുകൾ നിശ്ചിത സമയത്ത് എറിഞ്ഞുതീർക്കുന്നതിൽ പിഴവുവരുത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ പിഴ ചുമത്തി സംഘാടകർ. ക്യാപ്ടൻ ഇയോൻ മോർഗന് 24 ലക്ഷം രൂപയും പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന മറ്റ് 10 താരങ്ങൾക്ക് ആറു ലക്ഷം രൂപ വീതവുമാണ് പിഴ. ഈ 10 താരങ്ങളിൽ മാച്ച് ഫീയുടെ 25 ശതമാനം 6 ലക്ഷത്തിൽ താഴെയുള്ളവർ ആ തുക പിഴയടച്ചാൽ മതി.

ഈ സീസണിൽ രണ്ടാം തവണയും ഓവർ നിരക്കിൽ കുറവു വരുത്തിയതുകൊണ്ടാണ് കൊൽക്കത്ത ടീമിന് മൊത്തത്തിൽ കൂറ്റൻ പിഴയടക്കേണ്ടിവന്നത്.

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരെ വിജയിച്ച രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് സമാനമായ കുറ്റത്തിന് 12 ലക്ഷം രൂപ പിഴയിട്ടിരുന്നു.

Advertisement
Advertisement