നടരാജന് പകരം ഉമ്രാൻ മാലിക്ക്

Saturday 25 September 2021 12:24 AM IST

ദുബായ് :കൊവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന ഇന്ത്യൻ പേസർ ടി.നടരാജന് പകരക്കാരനായി നെറ്റ്സ്ബൗളറായി ഒപ്പമുള്ള ഉമ്രാൻ മാലിക്കിനെ ടകമിൽ ഉൾപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ജമ്മു കശ്മീർ താരമായ ഉമ്രാന്‍ മാലിക്ക് നടരാജൻ തിരിച്ച് ടീമിലെത്തുന്നതുവരെ ടീമിനായി പന്തെറിയും. സെപ്റ്റംബർ 22 -ാണ് നടരാജന് കൊവിഡ് സ്ഥിരീകരിച്ചത്. ആൾറൗണ്ടർ വിജയ്ശങ്കറടക്കം മറ്റ് ആറ് ടീമം ഗങ്ങളും നിരീക്ഷണത്തിലാണ്.

Advertisement
Advertisement