ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

Saturday 25 September 2021 8:25 AM IST

ആലപ്പുഴ: ദേശീയ പാതയിൽ ആലപ്പുഴ എരമല്ലൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് കൊവിഡ് രോഗി മരിച്ചു. കൊല്ലം തുരുമൂലവാരം സ്വദേശി ഷീല പി പിള്ള(65)യാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

കൊല്ലത്തുനിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഭാര്യ ദേവിക എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. ഇവർക്കും ഡ്രൈവർ സന്തോഷിനും അപകടത്തിൽ പരിക്കേറ്റു.