പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ

Saturday 25 September 2021 7:50 PM IST

കൊല്ലം: പ്ര​വാ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സി.പി.എം സ​സ്പെ​ൻഡ് ചെയ്തു. സി.പി.എം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തിനെതിരെയാണ് പാർട്ടി നടപടിയെടുത്തത്. ബിജു തെറ്റു ചെയ്തിട്ടില്ലെന്നും നിലം നികത്താൻ സഹായം ചെയ്യാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നുമായിരുന്നു സി.പി.എം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ ബിജുവിനെതിരെ നടപടിയെടുക്കുകയായിരുന്നു.

ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ത്തി​ന് പ​ണം സം​ഭാ​വ​ന ന​ൽ​കാ​ത്ത​തി​നാ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീഷണിപ്പെടുത്തി എന്നായിരു​ന്നു പ്രവാ​സി​യു​ടെ പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. എന്നാൽ രണ്ടു വർഷം മുമ്പ് നൽകാമെന്ന് ഏറ്റിരുന്ന പണം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നായിരുന്നു ബിജുവിന്റെ വിശദീകരണം. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രവാസി വ്യവസായി തെറ്റിദ്ധരിച്ചതാകാമെന്നും ഏരിയാ നേതൃത്വവും പ്രതികരിച്ചിരുന്നു.