ഏലയ്ക്ക: പ്രത്യേക ഇ-ലേലം ഇന്ന്

Sunday 26 September 2021 3:45 AM IST

കൊച്ചി: എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 'ആസാദി കി അമൃത് മഹോത്സവ്" പരിപാടിയോടനുബന്ധിച്ച് ഒറ്റദിവസം 75,000 കിലോഗ്രാം ഏലയ്ക്ക ലേലം ചെയ്യുന്നു. ഇന്ന് സ്‌പൈസസ് ബോർഡാണ് ഇ-ലേലം സംഘടിപ്പിക്കുന്നത്.

ഏലം കർഷകരെയെയും സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റ്ഫോമിൽ ഒന്നിച്ചുകൊണ്ടുവരികയും പരസ്പരം വ്യാപാരം നടത്താൻ വേദി ഒരുക്കുകയുമാണ് ലക്ഷ്യം.

നിലവിലെ ഇ ലേലങ്ങൾക്ക് പുറമെയാണ് പ്രത്യേക ഇ-ലേലമെന്ന് ബോർഡ് സെക്രട്ടറി ഡി. സത്യൻ പറഞ്ഞു. ഇടുക്കിയിലെ പുറ്റടിയിലുള്ള ഓക്‌ഷൻ സെന്ററിലാണ് ഇ-ലേലം.