പൊലീസ് തെറ്റുകാട്ടിയാൽ കർശന നടപടി: മുഖ്യമന്ത്രി

Sunday 26 September 2021 12:53 AM IST

തിരുവനന്തപുരം: പൊലീസുകാർ തെറ്റുകാട്ടിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സേനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. വലിയൊരു സേനയായതിനാൽ ആരിൽ നിന്നെങ്കിലും അപാകതയുണ്ടായാൽ മൊത്തത്തിൽ ദോഷം ചെയ്യും. പൊലീസ് ഗുണമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ സർക്കാർ പ്രോത്സാഹനം നൽകും. എന്നാൽ തെറ്റ് സംഭവിച്ചാൽ നടപടിയുമുണ്ടാവും. ഇത് പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാനും നല്ല രീതിയിൽ കഴിവ് തെളിയിക്കാനും അവസരം നൽകും. - സ്റ്റേഷനുകളിലെ ശിശു സൗഹൃദ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

കാര്യനിർവഹണത്തിൽ ദൃഢതയും പെരുമാറ്റത്തിൽ മൃദുത്വവും ഒത്തിണങ്ങുന്ന വിധത്തിൽ കഴിഞ്ഞ കാലത്ത് പൊലീസിന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി അനിൽകാന്തും ഉന്നത പൊലീസുദ്യോസ്ഥരും ഓൺലൈൻ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement