കാംകോ കാർഷിക യന്ത്രങ്ങൾ ഗൾഫിലേക്ക്
Sunday 26 September 2021 3:54 AM IST
നെടുമ്പാശേരി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ (കാംകോ)ന്റെ കാർഷിക യന്ത്രങ്ങൾ കടൽകടക്കുന്നു. അബുദാബിയിലേക്കുള്ള യന്ത്രങ്ങൾ കയറ്റിയ വാഹനങ്ങൾ കാംകോ മാനേജിംഗ് ഡയറക്ടർ കെ.പി. ശശികുമാർ ഫ്ളാഗ് ഓഫ് ചെയ്തു. സെൽഫ് സ്റ്റാർട്ടർ പവർ ടില്ലറുകൾ, പവർ റീപ്പർ, ട്രാക്ടർ എന്നിവയാണ് കയറ്റുമതി ചെയ്യുന്നത്.