മുൻ ഡിജിപി കെ വി രാജഗോപാലൻ നായർ അന്തരിച്ചു, അനുശോചിച്ച് മുഖ്യമന്ത്രി
Sunday 26 September 2021 12:09 PM IST
തിരുവനന്തപുരം: മുൻ ഡിജിപി കെ വി രാജഗോപാലൻ നായർ അന്തരിച്ചു. 1962 ബാച്ച് ഐ പി എസ് ഓഫീസറാണ്. 1995 ഏപ്രിൽ 30 മുതൽ 1996 ജൂൺ 30 വരെ ഡി ജി പി ആയിരുന്നു.വിജിലൻസ് മേധാവിയായും ജയിൽ മേധാവിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
രാജഗോപാലൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മൃതദേഹം വൈകിട്ട് 3.30 വരെ സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ക്കാരച്ചടങ്ങുകൾ വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.