കൺവെൻഷൻ നടത്തി
പെരുമ്പാവൂർ: സ്വാതന്ത്ര്യ സമരത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നവരേയും രാഷ്ട്രപിതാവിനെ ഇകഴ്ത്തി കാട്ടുവാൻ ശ്രമിക്കുന്നവർക്കെതിരേയും ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് മറുപടി കൊടുക്കുവാൻ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പെരുമ്പാവൂർ നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ.എ .റഹിം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബിജോയ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ കെ.ആർ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. 28 ന് നടക്കുന്ന ജില്ലാ സമ്മേളനത്തിനും ഒക്ടോബർ 2, 3, തീയതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനും 50 പ്രതിനിധികളെ വീതം പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എം ഷാജഹാൻ സംസ്ഥാന സമിതി അംഗം എം.പി ജോർജ് ,ടി.എച്ച്.സബീദ്, എൽദോ ചെറിയാൻ, കെ.എസ് കോമു , ഇസ്മയിൽ എൻ.കെ, അഡ്വ: ബിന്ധ്യ ഏലിയാസ്, അഡ്വ: ഡിീപിൾ നെൽസൺ, മണ്ഡലം പ്രസിഡന്റുമാരായ വിജീഷ് വിദ്യാധരൻ ,ഷമീർ.യു. എം, റിജോ. പി.വൈ, എ.സി സുനി, അജിംഷ്, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.