കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മൂന്നുപേർക്ക് ഗുരുതര പരിക്ക്

Monday 27 September 2021 1:49 PM IST

മലപ്പുറം: കോട്ടയ്ക്കൽ എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. തിരൂരങ്ങാടി മുന്നിയൂര്‍ റഷീദ് - മുബഷിറ ദമ്പതികളുടെ മകള്‍ ആയിശ ആണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്കും കുട്ടിയെ പരിചരിക്കാനെത്തിയ അടൂര്‍ സ്വദേശി റജീനയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന മിനിലോറി ഇടിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.