ജൽശക്തി അഭിയാൻ പദ്ധതി; ഫ്രൂട്ട് ഫോറസ്റ്റ് ഒരുക്കി ചെർപ്പുളശ്ശേരി നഗരസഭ

Tuesday 28 September 2021 12:30 AM IST
ഫ്രൂട്ട്സ് ഫോറസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം പഴവർഗ തൈകൾ നട്ട് നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ നിർവഹിക്കുന്നു.

ചെർപ്പുളശ്ശേരി: കേന്ദ്ര ഭവന നഗര മന്ത്രാലയത്തിന്റെ കീഴിലെ ജൽ ശക്തി അഭിയാൻ പദ്ധതിയുടെ ഭാഗമായി ചെർപ്പുളശ്ശേരി നഗരസഭയിൽ നടപ്പിലാക്കുന്ന ഫ്രൂട്ട് ഫോറസ്റ്റിന്റെ ഉദ്ഘാടനം മാംഗോസ്റ്റിൻ തൈ നട്ട് നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ നിർവഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ജൽശക്തി അഭിയാൻ ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രമുഖ പരിസ്ഥിതി സംഘടനയായ അടയ്ക്കാപുത്തൂർ സംസ്‌കൃതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേകമായി സജ്ജീകരിച്ച് ചുറ്റുമതിലും സുരക്ഷാകവചവുമൊക്കെയായി വളരെ ആകർഷകമായാണ് ഈ പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. ഏകദേശം ഇരുപത്തഞ്ചോളം വ്യത്യസ്തവും സ്വാദിഷ്ടവുമായ പഴവർഗ്ഗങ്ങളുടെ തെരഞ്ഞെടുത്ത തൈകളാണ് സംസ്‌കൃതി ഈ പദ്ധതിക്കായി ഒരുക്കിയിട്ടുള്ളത്.

വൈസ് ചെയർപേഴ്സൺ സഫ്ന പാറക്കൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് ഹുസൈൻ, വിഷ്ണു, കെ.ടി. പ്രമീള, വി. വിനോദ്, പി. കമലം, സിദ്ദിക്ക് പറക്കാടൻ, ഉഷാരത്നം, ദാസൻ, രാജേഷ് അടക്കാപുത്തൂർ, യു.സി. വാസുദേവൻ, കെ.ടി. ജയദേവൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement